Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infrastructure

Idukki

അ​ടി​സ്ഥാ​ന സൗ​ക​ര്യം പ​രി​മി​തം; ആ​ന​യാ​ടി​ക്കു​ത്തി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക പ്ര​വാ​ഹം

തൊ​ടു​പു​ഴ: മ​ഴ പെ​യ്ത​തോ​ടെ ജ​ല സ​മൃ​ദ്ധ​മാ​യ ആ​ന​യാ​ടി​ക്കു​ത്തി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​രു​ടെ ഒ​ഴു​ക്ക്. സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ലം അ​വ​സാ​നി​ക്കാ​റാ​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് കു​ടും​ബസ​മേ​തം ന​യ​ന​മ​നോ​ഹ​ര​മാ​യ ആ​ന​യാ​ടി​ക്കു​ത്ത് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തു​ന്ന​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ള്‍ ഭാ​ഗ​ത്തു വ​രെ എ​ത്തു​ന്ന റോ​ഡ് ബി​എം ബി​സി നി​ല​വാ​ര​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​വി​ടേ​ക്ക് കൂ​ടു​ത​ലാ​യി എ​ത്തു​ന്നു​ണ്ട്. ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ന​യാ​ടി​ക്കു​ത്തി​ലേ​ക്ക് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന​ത്. അ​തി​നാ​ല്‍ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്.

റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​മ്പ് ആ​ന​യാ​ടി​ക്കു​ത്തി​ന് താ​ഴെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം കു​ത്ത​നെ​യു​ള്ള ക​യ​റ്റം ന​ട​ന്നു​ക​യ​റി​യാ​ണ് സ​ഞ്ചാ​രി​ക​ള്‍ ഇ​വി​ടേ​ക്ക് എ​ത്തി​യി​രു​ന്ന​ത്. ഇ​താ​ണ് ഏ​റെ ആ​ക​ര്‍​ഷ​ക​മാ​യ ആ​ന​യാ​ടി​ക്കു​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​തി​രുന്നതിനു കാ​ര​ണം.

ഇ​പ്പോ​ള്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് അ​ടു​ത്തു വ​രെ വാ​ഹ​ന യാ​ത്രാ സൗ​ക​ര്യം ല​ഭ്യ​മാ​യ​തി​നാ​ല്‍ ആ​ന​യാ​ടി​ക്കു​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലേ​ക്കാ​ള്‍ വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

എ​ന്നാ​ല്‍ അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളോ പാ​ര്‍​ക്കിം​ഗി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളോ ഇ​വി​ടെ​യി​ല്ലാ​യെ​ന്ന​താ​ണ് സ​ന്ദ​ര്‍​ശ​ക​രെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​നം. സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം കൂ​ടി​യെ​ങ്കി​ലും ശൗ​ചാ​ല​യം, വി​ശ്ര​മ​കേ​ന്ദ്രം ഉ​ള്‍​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​ന്നും​ത​ന്നെ ഒ​രു​ക്കി​യി​ട്ടി​ല്ല. സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നാ​യി പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

ആ​ന​യാ​ടി​ക്കു​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി പ്ര​വേ​ശ​ന​ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന് ക​ഴി​യി​ല്ലെ​ങ്കി​ല്‍ സ്വ​കാ​ര്യ സം​രം​ഭ​ക​രെ ഏ​ല്‍​പ്പി​ക്കു​ന്ന​തും പ​രി​ഗ​ണി​ക്ക​ണം. ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ളി​ല്‍ വ​രെ എ​ത്തും. ഇ​വ സ​ഞ്ചാ​രി​ക​ളെ ഇ​റ​ക്കി അ​ല്പം മു​ന്നോ​ട്ടു പോ​യാ​ല്‍ തി​രി​ക്കാ​നും റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ട്. എ​ന്നാ​ല്‍ മ​ണി​യ​ന്‍​സി​റ്റി​യി​ല്‍ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ട് ന​ട​ത്തി​പ്പു​കാ​ര്‍ ഡ്രൈ​വ​ര്‍​മാ​രെ തെ​റ്റി​ധ​രി​പ്പി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്യി​ക്കു​ക​യും പി​ന്നീ​ട് ട്രി​പ്പ് ജീ​പ്പി​ല്‍ സ​ഞ്ചാ​രി​ക​ളെ ആ​ന​യാ​ടി​ക്കു​ത്തി​ല്‍ എ​ത്തി​ച്ച് പ​ണം ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് പ​രാ​തി​യു​ണ്ട്.

വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ആ​ന​യാ​ടി​ക്കു​ത്തി​ന് മു​ക​ളി​ല്‍ വ​രെ എ​ത്തി​ല്ലെ​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ണ് ചൂ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​യ​റ്റം​ക​യ​റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ട് ഏ​ജ​ന്‍റു​മാ​ര്‍ ക​യ​റി​നി​ല്‍​ക്കു​ക​യും ഇ​തോ​ടെ ക​യ​റ്റ​ത്തി​ല്‍ ബ​സ് നി​ര്‍​ത്തേ​ണ്ടി വ​രി​ക​യും പി​ന്നീ​ട് വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് ക​രി​മ​ണ്ണൂ​ര്‍ - തൊ​മ്മ​ന്‍​കു​ത്ത് -നാ​ര​ങ്ങാ​നം വ​ഴി ഹൈ​റേ​ഞ്ചി​ലേ​ക്ക് ബ​സ് സ​ര്‍​വീ​സ് തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ന് ത​ട​യി​ടു​ക​യാ​ണ് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ക​രി​മ​ണ്ണൂ​ര്‍, കാ​ളി​യാ​ര്‍ പോ​ലീ​സും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up